"Mohanlal, The actor who spread positive energy all over the shooting set." - Shaji N Karun (Director)


"മോഹന്‍ലാലിന്റെ നടനചാരുത എന്നിൽ ആരാധന ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും മികച്ച ടൈമിങ് കൈമുതലായുള്ള നടൻ മോഹൻലാലാണ്. അദ്ദേഹം സിനിമയുടെ സെറ്റിലേക്കു വരുമ്പോൾത്തന്നെ അവിടമാകെ കോരിത്തരിക്കും. അതു എല്ലാവർക്കുമുണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു കാര്യമല്ല. വല്ലാത്തൊരു പോസിറ്റീവ് തരംഗം സെറ്റിലാകെയുണ്ടാകും. വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ്ങ് സമയത്തു ഞാനതു വല്ലാതെ അനുഭവിച്ചിരുന്നു. അതു അദ്ദേഹത്തിന്റെ പ്രത്യേകമായുള്ള രീതികൾകൊണ്ടുകൂടി സംഭവിക്കുന്നതാണ്. സഹപ്രവർത്തകരുമായുള്ള ലാലിന്റെ സംവേദനം ഇതിനു കാരണമാകുന്നുണ്ട്. ഡയറക്ടറോടായാലും മറ്റു പ്രവർത്തകരോടായാലും മോഹൻലാൽ ഇടപഴകുമ്പോൾ അതു അവരിലൊക്കെ ഒരു ഊർജം നിറയ്ക്കുന്നുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ എന്തും ചെയ്യാൻ അദ്ദേഹം തയ്യാറാണ്. പഞ്ചാഗ്നിയിൽ മീശ എടുത്താണ് അഭിനയിക്കുന്നത്. ഒരു മുൻവിധിയുമില്ലാതെയാണ് അദ്ദേഹമതു ചെയ്യുന്നത്. അതു ചുരുക്കം ചിലർക്കു മാത്രം കഴിയുന്ന ഒരു കാര്യമാണ്." - Shaji N Karun (Director)

Comments