"Moorthi - The Poem about Mohanlal."


''മൂര്‍ത്തി''

ആ ആത്മാവിന്‍
തരംഗങ്ങള്‍ ഏറ്റവര്‍
ഹൃത്തില്‍
പ്രതിഷ്ടിച്ച മൂര്‍ത്തി.

ആരാധിക്കാനൊരു ബിംബം
പൂജാ മന്ത്രമായ്
ഒരു കോടി
കരഘോഷങ്ങള്‍.

സൃഷ്ടി, സ്ഥിതി, സംഹാര
രൂപങ്ങള്‍
ഒരേ അരങ്ങിലവന്‍
ആടി തിമിര്‍ക്കുന്നു .

ഭൂതവും ഭാവിയും
നിക്ഷ്പ്രഭമാക്കിടും
ഉന്മാധിയായി നമ്മെ
ഭ്രമിപ്പിച്ചു പോകുന്നു.

നടനത്തില്‍ ആസുര
ഭാവം ചമച്ചതില്‍
ഉപമാലങ്കാരത്തിന്‍
പൂര്‍ണ്ണത വരുത്തുന്നു.

തൊടുക്കും വിമര്‍ശന
കൂരമ്പുകള്‍
പുഷ്പ ഹാരമായ്
മേനിക്കലങ്കാരമാക്കുന്നു.

ചീറിയടുക്കും
കനലാഴികള്‍
ആരതിയുഴിഞ്ഞവന്
മംഗളം നേരുന്നു.

ആയിരം അമ്മമാര്‍
കൊതിക്കുന്ന പുത്രന്‍
തേജസ്വിയായ
പുരുഷ പ്രതീകം.

ഉദാത്ത കേരള
ജനകോടികള്‍ക്കോ
വാത്സല്യമാണ്‌
ആ ജ്യേഷ്ടന്‍...


Comments