UDAYANANU THARAM - #Movies that surprised me.


There are few movies that caught me by complete surprise like Udayananu Tharam did - A movie I went in the first day with almost zero expectations. Obviously so because Mohanlal's last few movies included 'Vamanapuram Bus Route', 'Mr. Brahmachari', 'Natturajavu' and 'Hariharan Pillai Happy Aanu'. Sreenivasan was just a meek shadow of the genius scriptwriter he used to be in 90s and we did not know what Roshan Andrews, the new director was capable of. Few minutes into the movie, as Rajappan becomes the hero of the movie for which he stole the script from Udayan and as he jumps into the screen for 'Penne oh penne' song, things turned around big time.

Sreenivasan bounced back with a fresh concept and gave us a never seen before movie experience. He deservedly walked away with most laurels. But what was equally refreshing was to see Mohanlal back to his emotional and natural best especially in scenes when he tells to Meena how he lost everything after marriage. Add to all these an extremely pleasing climax where Udayan cleverly tricks Rajappan to act in the remaining portions of his movie and Deepak Dev's excellent music, Udayananu Tharam is one of the rare "complete" movies that has come out in last 10 years.

'ഉദയനാണ് താരം' എന്ന ചിത്രത്തിൽ അഭിനയിക്കാൻ കാണിച്ച മോഹൻലാലിന്റെ ധൈര്യത്തെ ഞാനിന്നും അത്ഭുതത്തോടെയാണ്‌ നോക്കിക്കാണുന്നത്. താനടക്കമുള്ള ഇന്ത്യൻ സിനിമയിലെ താരപരിവേഷം ചാർത്തിക്കിട്ടിയിട്ടുള്ള നടന്മാരുടെ കൂട്ടിയോജിപ്പിച്ച പ്രതിപുരുഷനായ 'സരോജ് കുമാർ' പ്രതിനായക സ്ഥാനത്തുണ്ടെന്നറിഞ്ഞിട്ടും ഒപ്പം അഭിനയിക്കാൻ സമ്മതം മൂളിയ മോഹൻലാലിന്റെ ധൈര്യം പ്രശംസകൾ പിടിച്ചുപറ്റുന്നതാണ്. സൂപ്പർതാരങ്ങൾ പലതരത്തിലുള്ള ബിസിനസ്സ് പരസ്യങ്ങളിൽ അഭിനയിക്കുന്നത് ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. അങ്ങനെ നോക്കിയാൽ സൂപ്പർതാരങ്ങൾ മാത്രമേ ഇവിടെ പരസ്യങ്ങളിൽ അഭിനയിക്കുന്നുള്ളോ? അല്ല. എല്ലാവരും അഭിനയിക്കുന്നുണ്ട്.

'പത്മശ്രീ ഡോക്ടർ സരോജ്കുമാർ' എന്ന അരോജകപ്പെടുത്തുന്ന ചിത്രം കണ്ടിറങ്ങിയിട്ടു ഞാൻ ആദ്യം ചോദിച്ചത് ഇതായിരുന്നു: 'എന്തുകൊണ്ട് സരോജ്കുമാർ കെ.എസ്.എഫ്.ഇ ചിട്ടികളുടെ പരസ്യങ്ങളിൽ അഭിനയിച്ചില്ല?' അതുവരില്ലല്ലോ, തിരക്കഥാകൃത്ത്‌ തന്നെ അങ്ങനെയുള്ള പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ടല്ലോ. എങ്കിലും സിനിമയുടെ മാർക്കറ്റിംഗ് തന്ത്രം നന്നായറിയാവുന്ന ആളാണ്‌ ഈ തിരക്കഥാകൃത്ത്‌. അതുകൊണ്ടാണ് ഒരു പ്രത്യേക സൂപ്പർതാരത്തെ മാത്രം ഈ സിനിമയിൽ കൂടുതൽ ഫോക്കസ് ചെയ്തത്. ആരാധകരേറെയുള്ള താരത്തെ തന്റെ സിനിമയിൽ വിമർശിക്കുമ്പോൾ സ്വാഭാവികമായും ഈ ചിത്രം ചർച്ചാവിഷയമാകും എന്ന വിപണനതന്ത്രം തന്നെയാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഇനി മറ്റൊന്ന്, ഈ ചിത്രത്തിൽ സരോജ്കുമാറിന്റെ മകനായി അഭിനയിച്ചത് തിരക്കഥാകൃത്തിന്റെ മകൻ തന്നെയാണ്. അവിടെയൊരു ചോദ്യം, എന്തുകൊണ്ട് തിരക്കഥാകൃത്തിന്റെ മകൻ? അയാളേക്കാൾ നന്നായഭിനയിക്കുന്ന എത്രയോ യുവനടന്മാരുണ്ട് മലയാളസിനിമയിൽ. എന്നിട്ടും... അതൊരു അച്ഛന്റെ സ്വാർത്ഥതയാകാം. അല്ലെങ്കിൽ, അതു സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സ്വാതന്ത്ര്യമാണെന്ന് വേണമെങ്കിൽ അവകാശപ്പെടാം. എന്നിരുന്നാലും, എല്ലാ കലാകാരന്മാരുടെയുള്ളിലും ഒരു സരോജ്കുമാർ ഉണ്ട്, സൂപ്പർതാരങ്ങളെന്നോ, സഹനടനെന്നോ, നടിയെന്നോ, നായികയെന്നോ, യുവനടനെന്നോ എന്നുള്ള വേർതിരിവൊന്നുമില്ലാതെ തന്നെ.

സിനിമയെന്ന ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള കലയുടെ പ്രതിസന്ധിയെപ്പറ്റി ഉദയഭാനു എന്ന സംവിധായകൻ ഉദയനാണ് താരത്തിന്റെ കഥാന്ത്യത്തിൽ പറയുന്നുണ്ട്. കലാകാരനെന്ന നിലയിൽ ഞാനേറെയിഷ്ടപ്പെടുന്ന സംഭാഷണങ്ങളാണ് ഉദയഭാനു പറയുന്നത്. ഈ സിനിമ മറുഭാഷയിലേക്ക് പറിച്ചുനട്ടപ്പോൾ എന്തുകൊണ്ട് അതിന്റെ ജീവൻ ചോർന്നുപോയി എന്നെന്നോട് ഒരുപാടുപേർ ചോദിച്ചിട്ടുണ്ട്. പക്വതയുള്ള ഉദയഭാനുവാണ് ചിത്രത്തിന്റെ ജീവനാടി... മലയാളത്തിൽ നിന്നും മറ്റിടത്തേക്ക് പറിച്ചുനട്ടപ്പോൾ നഷ്ടപ്പെട്ടതും അതുതന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പങ്കുവെക്കൂ!


Comments